Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elam Conclave

Idukki

കാ​ർ​ഷി​ക പ്ര​തി​സ​ന്ധി ഏ​ലം കോ​ൺ​ക്ലേ​വ് 27ന് ​പു​ളി​യ​ന്മ​ല​യി​ൽ

ക​ട്ട​പ്പ​ന: ഏ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഭൂപ്ര​ശ്​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഏ​ലം കോ​ൺ​ക്ലേ​വ് - 2026 ന​ട​ത്തും. പ്ലാ​ന്‍റേ​ഴ്സ് ക്ല​ബ് പു​ളി​യ​ന്മ​ല​യു​ടെ 25-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഏ​ലം കോ​ൺ​ക്ലേ​വ് - 2026 ന​ട​ത്തു​ന്ന​ത്. ഏ​ലം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ക​ർ​ഷ സം​ഘ​ട​ന​ക​ളു​ടെ​യും ലേ​ല ഏ​ജ​ൻ​സി​ക​ളു​ടെ​യും അ​ഗ്രോ ഇ​ൻ​പു​ട്ട് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ട​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് സി​എ​ച്ച്ആ​ർ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ഏ​ലം ക​ർ​ഷക സം​ഘ​ട​ന​ക​ളു​ടെ​യും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലെ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ചാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

27ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് പു​ള​യ​ന്മ​ല ഗ്രീ​ൻ ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ, ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ്, ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​രാ​യ റോ​യി കെ. ​പൗ​ലേ​സ്, അ​ഡ്വ. സേ​നാ​പ​തി വേ​ണു, അ​ഡ്വ. സി​റി​യ​ക് തോ​മ​സ്. എ​ഫ്. രാ​ജ, ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്‌​ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട്, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ സി​റി​യ​ക് തോ​മ​സ് (കേ​ര​ളം) പി.​സി. സി​റി​യ​ക് ( ത​മി​ഴ്നാ​ട്), കേ​ര​ള റ​വ​ന്യു സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, നി​യ​മ വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

നാ​ല് നൂ​റ്റാ​ണ്ട് മു​ന്പ് ഏ​ലം കൃ​ഷി ആ​രം​ഭി​ച്ച പ്ര​ദേ​ശ​ത്തെ (സി​എ​ച്ച്ആ​ർ) കൃ​ഷി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നു നേ​രി​ടു​ന്ന നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ വി​ഷ​യ​ങ്ങ​ൾ, പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ, നി​യ​മ​നി​ർ​മാ​ണം, കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച​ചെ​യ്യും. ഏ​ലം​കൃ​ഷി​ക്കാ​യി ന​ൽ​കി​യി​രി​ക്കു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം, കു​ത്ത​ക​പ്പാ​ട്ട​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന തോ​ട്ട​ങ്ങ​ളു​ടെ പാ​ട്ടം പു​തു​ക്ക​ൽ, നി​ർ​മാ​ണ വി​ല​ക്കു​ക​ൾ തു​ട​ങ്ങി​യ​വ പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണെ​ന്നും സം​ഘാ​ട​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​ഭി​പ്രാ​യ ക്രോ​ഡീ​ക​ര​ണം ന​ട​ത്തി വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കും.

സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന രാ​ജ​വി​ള​ന്പ​ര​ങ്ങ​ളു​ടെ​യും ഭേ​ദ​ഗ​തി ആ​വ​ശ്യ​മാ​യ നി​യ​മ​ങ്ങ​ളു​ടെ​യും ക​ർ​ഷ​ക വി​രു​ദ്ധ​ത കോ​ൺ​ക്ലേ​വി​ൽ വി​ശ​ക​ല​നം ചെ​യ്യും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന്ത​പു​ര​ത്ത് സ​ർ​ക്കാ​രു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് പു​ളി​യ​ന്മ​ല പ്ലാ​ന്‍റേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ബി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി റോ​ബി ജോ​സ​ഫ്, കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​ണ്ട​ന്മേ​ട് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷൈ​ൻ വ​ർ​ഗീ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സെ​ക്ര​ട്ട​റി പി.​സി. മാ​ത്യു, ക​ന്പം കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​ജി. കു​മ​ര​ൻ, ട്ര​ഷ​റാ​ർ തി​രു​മു​രു​ക​ൻ, കാ​ർ​ഡ​മം പ്ലാ​ന്‍റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ട്ര​ഷ​റ​ർ ജീ​വാ​ന​ന്ദ​ൻ, ഇ​ടു​ക്കി ജി​ല്ലാ ആ​ഗ്രോ ഇ​ൻ​പു​ട് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​ഡി. ശ്രീ​കു​മാ​ർ, സെ​ക്ര​ട്ട​റി ജോ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up